ന്യൂഡല്‍ഹി: 75ാം ജന്മദിനം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ള ആഗോള നേതാക്കള്‍ തുടങ്ങിവെച്ച ആശംസാ പ്രവ...
ന്യൂഡല്‍ഹി: 75ാം ജന്മദിനം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ള ആഗോള നേതാക്കള്‍ തുടങ്ങിവെച്ച ആശംസാ പ്രവാഹം തുടരുകയാണ്.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിക്ക് ജന്മദിനാശംസകള്‍ നേരാന്‍ നേരിട്ട് ഫോണ്‍കോള്‍ നടത്തുകയും സമൂഹമാധ്യമങ്ങളില്‍ ആശംസകള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യ- റഷ്യ ബന്ധം 'പുതിയ ഉയരങ്ങളിലേക്ക്' കൊണ്ടുപോകുന്നതില്‍ പ്രധാനമന്ത്രി മോദിയുടെ സംഭാവനകളെ ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ ഡെനിസ് അലിപോവ് പ്രശംസിച്ചു.
'രാഷ്ട്രത്തെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുക' എന്നാണ് പ്രധാനമന്ത്രി മോദിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദേശം. നിങ്ങളുടെ സമാനതകളില്ലാത്ത നേതൃത്വത്തിലൂടെ രാജ്യത്തെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് നയിക്കണമെന്നും ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു,' അവര്‍ എക്‌സിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 'പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകളും നല്ല ആരോഗ്യവും നേരുന്നു' എന്ന് എഴുതി. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകള്‍. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീര്‍ഘായുസ്സും നല്‍കട്ടെ'- ഖാര്‍ഗെ പറഞ്ഞു.
പ്രശംസകൊണ്ട് മൂടിയാണ് മോദിയുടെ ഉറ്റ ചങ്ങാതിയും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ ആശംസ അറിയിച്ചത്. കോവിഡ് വാക്‌സിനുകള്‍, കര്‍ഷക ക്ഷേമം, ബഹിരാകാശ ദൗത്യം, ചന്ദ്രപരിവേക്ഷണം തുടങ്ങിയ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ അമിതാ ഷാ 'പൈതൃകത്തിനും ശാസ്ത്രത്തിനും മോദി അഭിമാനം' കൊണ്ടുവന്നുവെന്നും കുറിച്ചു.
ബിജെപി 'സേവ പഖ്വാഡ' എന്ന പേരിലാണ് മോദിയുടെ ജന്മദിനാഘോഷം നടത്തുന്നത്. ഡല്‍ഹി ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് ആഘോഷങ്ങള്‍. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും മന്ത്രി പര്‍വേഷ് വര്‍മ്മയും രക്തം ദാനം ചെയ്തു. സാധാരണക്കാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും ശുചിത്വ പരിപാടികളിലും രക്തദാനത്തിലും മറ്റ് പരിപാടികളിലും പങ്കെടുക്കുന്നുണ്ട്.
Key Words: Modi's Birthday, Narendra Modi


COMMENTS