.

'ഞാന്‍ നിങ്ങളോടൊപ്പമുണ്ട്, പുതിയ പ്രഭാതം വരാന്‍ പോകുന്നു; മോദി മണിപ്പൂരില്‍, അതീവ ജാഗ്രത

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരില്‍ എത്തി. കലാപം തുടങ്ങിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ...

ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരില്‍ എത്തി. കലാപം തുടങ്ങിയതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു. സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണിപ്പൂര്‍ സമാധാനത്തിന്റെ പ്രതീകമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു

'മണിപ്പൂര്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പുരോഗതിയുടെയും പ്രതീകമായി മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,' ചുരാചന്ദ്പൂരിലെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. 'ഞാന്‍ നിങ്ങളോടൊപ്പമുണ്ട്' എന്നും മോദി ജനങ്ങളോട് പറഞ്ഞു. സമാധാനത്തിനായി പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു, 

 'ഈ മനോഹരമായ സ്ഥലത്തെ അക്രമം വിഴുങ്ങി. പുതിയ പ്രഭാതം ആരംഭിക്കാന്‍ പോകുന്നു. ആളുകള്‍ സമാധാനത്തിന്റെ പാത തിരഞ്ഞെടുത്തു. കുന്നുകളിലും താഴ്വരയിലുമുള്ള വിവിധ ഗ്രൂപ്പുകള്‍ സമാധാന ചര്‍ച്ചകള്‍ നടത്താന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ നിങ്ങളോടൊപ്പമുണ്ടെന്ന് ഞാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. കേന്ദ്രം നിങ്ങളോടൊപ്പമുണ്ട്.'- മോദിയുടെ വാക്കുകള്‍

മണിപ്പൂരില്‍ കലാപം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. ചുരാചന്ദ്പൂരില്‍ ഏഴായിരം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രണ്ടരയ്ക്ക് ഇംഫാലില്‍ എത്തുന്ന മോദി ഇവിടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ആകെ അഞ്ച് മണിക്കൂറായിരിക്കും മോദി മണിപ്പൂരില്‍ ചെലവഴിക്കുക. മണിപ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മോദിയുടെ സന്ദര്‍ശനത്തിന് ഏതിരെ തീവ്രസംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് മണിപ്പൂര്‍. മണിപ്പൂരിലെ പരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് അസമിലേക്ക് പ്രധാനമന്ത്രി പോകുക.

മണിപ്പൂര്‍ സന്ദര്‍ശനത്തിന് മുമ്പ്, അദ്ദേഹം മിസോറാം സന്ദര്‍ശിച്ചിരുന്നു. അസമിനു പിന്നാലെ പശ്ചിമ ബംഗാളും ബിഹാറും സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇംഫാലിലും ചുരാചന്ദ്പൂരിലെയും ജില്ലാ ആസ്ഥാന പട്ടണത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ റാലികളുടെ വേദികളായ ഇംഫാലിലെ ഏകദേശം 237 ഏക്കര്‍ വിസ്തൃതിയുള്ള കാങ്ല കോട്ടയിലും ചുരാചന്ദ്പൂരിലെ പീസ് ഗ്രൗണ്ടിലും സംസ്ഥാന, കേന്ദ്ര സേനകളുടെ ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ എത്തിയിട്ടുണ്ട്.

കുക്കി, മെയ്തേയി സമുദായങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷത്തെത്തുടര്‍ന്ന്, 2023 മെയ് മുതല്‍ 260-ലധികം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തതിനെത്തുടര്‍ന്ന്, സംസ്ഥാനം സന്ദര്‍ശിക്കാത്തതിന് പ്രതിപക്ഷ പാര്‍ട്ടികളുടെ നിരന്തരമായ വിമര്‍ശനങ്ങള്‍ മോദിക്ക് കേള്‍ക്കേണ്ടി വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഈ സന്ദര്‍ശനം.

Key Words: Modi in Manipur


COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,762,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,33,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7890,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,18851,Kochi.,2,Latest News,3,lifestyle,352,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2608,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,413,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1084,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1259,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2599,
ltr
item
www.vyganews.com: 'ഞാന്‍ നിങ്ങളോടൊപ്പമുണ്ട്, പുതിയ പ്രഭാതം വരാന്‍ പോകുന്നു; മോദി മണിപ്പൂരില്‍, അതീവ ജാഗ്രത
'ഞാന്‍ നിങ്ങളോടൊപ്പമുണ്ട്, പുതിയ പ്രഭാതം വരാന്‍ പോകുന്നു; മോദി മണിപ്പൂരില്‍, അതീവ ജാഗ്രത
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMbGyL_WuoQJjTT9-kkCbEsa2cVEtdCDCNoBGd-JVOo_Z4sxNA3csYPJ9dTa5hG2YzFFg532mZUMzIUq0Txv_bazOoVVB8I4A1NfVlqnFxevdCtpf1fQ3wFm71kpX03SwvNkN4RceCUTK3xwTPZAIMX2YFd6vBH3VGPhryk9DMZZzjJyNRhw5jMSmySSIS/w640-h480/MODI.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMbGyL_WuoQJjTT9-kkCbEsa2cVEtdCDCNoBGd-JVOo_Z4sxNA3csYPJ9dTa5hG2YzFFg532mZUMzIUq0Txv_bazOoVVB8I4A1NfVlqnFxevdCtpf1fQ3wFm71kpX03SwvNkN4RceCUTK3xwTPZAIMX2YFd6vBH3VGPhryk9DMZZzjJyNRhw5jMSmySSIS/s72-w640-c-h480/MODI.jpg
www.vyganews.com
https://www.vyganews.com/2025/09/modi-in-manipur.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/09/modi-in-manipur.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy