കൊച്ചി: അർജൻ്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനകം മു...
കൊച്ചി: അർജൻ്റീന ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരത്തിന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായേക്കും. ഔദ്യോഗിക പ്രഖ്യാപനം രണ്ടു ദിവസത്തിനകം മുഖ്യമന്ത്രി നടത്തും. സർക്കാർ തല പരിശോധനകൾ പൂർത്തിയായി എന്നും അവർ തൃപ്തരെന്നും ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻ പിള്ള അറിയിച്ചു.
തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തെയാണ് സൗഹൃദ മത്സരത്തിനായി ആദ്യം കണ്ടു വെച്ചിരുന്നത്. നവംബർ 10നും 18നും ഇടയിലുള്ള ദിവസങ്ങളിലാണ് അർജന്റീന ടീമിന്റെ കേരള സന്ദർശനം. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാണ്ട, കേരളം എന്നിവിടങ്ങളിൽ നവംബർ 10നും 18നും ഇടയിൽ അർജൻ്റീന ഫുട്ബോൾ ടീം കളിക്കുമെന്നാണ് എ എഫ് എ അറിയിച്ചിരിക്കുന്നത്.
Key Words: Kochi, Argentina Football Team, Lionel Messi


COMMENTS