Kerala V.C issue: Governor approaches supreme court
തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. വി.സി നിയമന പ്രക്രിയയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന ആവശ്യവുമായാണ് ഗവര്‍ണര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
അതേസമയം ഈ വിഷയത്തില്‍ സുപ്രീംകോടതി നിശ്ചയിച്ച സേര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ് സുപ്രീംകോടതിയുടെ തന്നെ ഉത്തരവ്.
കേരളത്തിന്റെ രണ്ടു പ്രതിനിധികളും ചാന്‍സലറുടെ രണ്ട് പ്രതിനിധികളും അടങ്ങുന്ന അഞ്ചംഗ സമിതിയാണ് പട്ടിക തയ്യാറാക്കുന്നത്. ഇതില്‍ മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുന്‍ഗണന പ്രകാരം നിയമനം നടത്തണമെന്നാണ് കോടതി ഉത്തരവ്.
അതേസമയം സേര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്കല്ല മറിച്ച് തനിക്ക് നല്‍കണമെന്ന ആവശ്യവുമായാണ് ഗവര്‍ണറുടെ ഹര്‍ജി. ഈ സര്‍വകലാശാലകളുടെ വി.സി നിയമനത്തില്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ യാതൊരു റോളുമില്ലെന്നും അതിനാല്‍ മുഖ്യമന്ത്രിയെ പൂര്‍ണമായും ഒഴിവാക്കണമെന്നുമാണ് ഗവര്‍ണറുടെ ആവശ്യം.
Keywords: Governor, supreme court, V.C issue, Chief minister


COMMENTS