ചെന്നൈ: നടന് വിജയ് നേതൃത്വം നല്കുന്ന ടിവികെ പാര്‍ട്ടി കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേര് മരിച്ച സംഭവത്ത...
ചെന്നൈ: നടന് വിജയ് നേതൃത്വം നല്കുന്ന ടിവികെ പാര്‍ട്ടി കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേര് മരിച്ച സംഭവത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി മോദി രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുന്നത്.
അപകടത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്യും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ദുരന്തത്തെ തുടര്‍ന്ന് ടിവികെ പാര്‍ട്ടിയുടെ സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു.
Key Words: Karur Tragedy, TVK, Vijay, Narendra Modi


COMMENTS