ഹൈദരാബാദ്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) പാര്‍ട്ടിയില്‍നിന്ന് മകള്‍ കെ.കവിതയെ പുറത്താക...
ഹൈദരാബാദ്: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) പാര്‍ട്ടിയില്‍നിന്ന് മകള്‍ കെ.കവിതയെ പുറത്താക്കി കെ.ചന്ദ്രശേഖര റാവു. എംഎല്‍സിയായ കവിതയുടെ അടുത്ത കാലത്തെ പെരുമാറ്റവും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും ബിആര്‍എസിന് കോട്ടമുണ്ടാക്കിയെന്നത് പാര്‍ട്ടി നേതൃത്വം ഗൗരവമായെടുത്തുവെന്ന് ബിആര്‍എസ് എക്സില്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് കവിതയെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യാന്‍ ചന്ദ്രശേഖര റാവു തീരുമാനിക്കുകയായിരുന്നെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഏറെനാളായി നേതാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനം നടത്തുന്ന കവിത പാര്‍ട്ടിക്ക് തലവേദനയായിരുന്നു. ബിആര്‍എസ് നേതാവും മുന്‍ മന്ത്രിയുമായ ഹരീഷ് റാവുവിനെതിരെയും കവിത കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചിരുന്നു. നിലവിലെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ചേര്‍ന്ന് ഹരീഷ് റാവുവും രാജ്യസഭ മുന്‍ എംപി സന്തോഷ് കുമാറും ചന്ദ്രശേഖര റാവുവിന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു കവിതയുടെ ആരോപണം.
Key Words: K. Chandrasekhara Rao, K. Kavitha, BRS party


COMMENTS