തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിനെതിരെ പരാതി നൽകി മാധ്യമ പ്രവർത്തക. കൈരളി ടിവി റിപ്പോർട്ടർ സുലേഖയാണ് ഡിജിപിക്ക് പ...
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരിനെതിരെ പരാതി നൽകി മാധ്യമ പ്രവർത്തക. കൈരളി ടിവി റിപ്പോർട്ടർ സുലേഖയാണ് ഡിജിപിക്ക് പരാതി നൽകിയത്.
ജോലി തടസപ്പെടുത്തി, അപകീർത്തിപ്പെടുത്തി, ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. പ്രതികരണം തേടുന്നതിനിടയിൽ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞദിവസം സുലേഖയോട് മോശമായി പെരുമാറിയിരുന്നു. തുടർന്നാണ് മാധ്യമ പ്രവർത്തക ഡിജിപിക്ക് പരാതി നൽകിയത്.
പരാതി ഡിജിപി ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ബിജെപി കൗൺസിലർ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ചപ്പോഴായിരുന്നു മാധ്യമപ്രവർത്തകയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖർ കയർത്ത് സംസാരിച്ചത്.
Key Words: Journalist, Complaint , BJP State President Rajeev Chandrashekar


COMMENTS