Israeli airstrikes in Qatar: 5 confirmed dead, US and Israeli warplanes drop more than 10 bombs, say they knew everything
എന്‍ പ്രഭാകരന്‍
ദുബായ് : ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്ലപ്പെട്ടവര്‍ ഉന്നത നേതാക്കളല്ലെങ്കിലും, ഹമാസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഹമാസ് ഗസ്സ നേതാവ് ഖലീല്‍ അല്‍-ഹയ്യയുടെ മകന്‍ ഹിമാം അല്‍-ഹയ്യ, ഖലീല്‍ അല്‍-ഹയ്യയുടെ ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദ് അബു ബിലാല്‍, മൂന്ന് സഹപ്രവര്‍ത്തകര്‍ എന്നിവരാണ്. മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥരുടെ അംഗരക്ഷകരോ ഉപദേശകരോ ആവാം ഇവര്‍. അബ്ദുള്ള അബു ഖലീല്‍, മുഅമിന്‍ അബു ഉമര്‍, അഹമ്മദ് അബു മാലെക് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് മൂന്ന് പേര്‍.
ദോഹയിലെ ഹമാസിന്റെ ആസ്ഥാനത്ത് 10-ലധികം ബോംബുകള്‍ വര്‍ഷിച്ചതായി ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഹമാസ് നേതാക്കളെ വധിക്കാന്‍ സാധിച്ചുവെന്ന് ഇസ്രായേല്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതേസമയം, ആക്രമണത്തില്‍ ഹമാസിന്റെ വെടിനിര്‍ത്തല്‍ ചര്‍ച്ചാ സംഘത്തിലെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടതായി ഹമാസ് വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഇസ്രായേലി വ്യോമസേന വിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഹമാസ് നേതാക്കള്‍ ഒരുമിച്ച് കൂടിയ കെട്ടിടം ലക്ഷ്യമിട്ടാണ് മിനിറ്റുകള്‍ക്കുള്ളില്‍ ബോംബുകള്‍ വര്‍ഷിച്ചത്. ദീര്‍ഘദൂര ദൗത്യത്തിന്റെ ഭാഗമായി ഇന്ധനം നിറച്ചാണ് ജെറ്റുകള്‍ ആക്രമണം നടത്തിയത്.
ഖത്തറിലെ മുതിര്‍ന്ന ഹമാസ് നേതാക്കള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തുന്നതിന് മുന്‍പ് അമേരിക്കയെ അറിയിച്ചിരുന്നുവെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു.
ഇസ്രായേല്‍ വ്യോമാക്രമണത്തിന് ശേഷം ന്യൂയോര്‍ക്ക് പോലീസ് നഗരത്തിലെ മതപരവും സാംസ്‌കാരികവു, നയതന്ത്രപരവുമായ സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി.
ദോഹയിലെ ആക്രമണത്തില്‍ ഇസ്രയേലിലെ ബന്ദികളുടെ കുടുംബങ്ങള്‍ ആശങ്ക അറിയിച്ചു. ബന്ദികളെ തിരികെ കൊണ്ടുവരാനുള്ള സാധ്യത ഈ ആക്രമണങ്ങള്‍ ഇല്ലാതാക്കുമെന്ന് ഹമാസിന്റെ തടവിലുള്ള ബന്ദികളുടെയും കാണാതായവരുടെയും കുടുംബങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഫോറം പ്രസ്താവനയില്‍ പറഞ്ഞു.
സമാധാനത്തിന് ഇസ്രായേല്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് ആക്രമണം കാണിക്കുന്നുവെന്ന് തുര്‍ക്കി പറഞ്ഞു. 'വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുമ്പോള്‍ ഹമാസ് ചര്‍ച്ചാ സംഘത്തെ ലക്ഷ്യമിടുന്നത്, ഇസ്രായേല്‍ സമാധാനം ലക്ഷ്യമിടുന്നില്ല, മറിച്ച് യുദ്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് കാണിക്കുന്നു,' തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഖത്തറിന് നേരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തെ' പലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപലപിച്ചു. ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനവും മേഖലയിലെ സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തെ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ഇത് ഖത്തറിന്റെ പരമാധികാരത്തിനും പ്രദേശിക അഖണ്ഡതയ്ക്കും നേരെയുള്ള നഗ്‌നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
Summary: Israeli airstrikes in Qatar: 5 confirmed dead, US and Israeli warplanes drop more than 10 bombs, say they knew everything


COMMENTS