.

നേപ്പാള്‍ പ്രസിഡന്റും രാജിവച്ചു, കലാപം കത്തിപ്പടുന്നു, പാര്‍ലമെന്റിനും സുപ്രീം കോടതിക്കും തീയിട്ടു, ധനമന്ത്രിയെ തെരുവില്‍ ഓടിച്ചിട്ടു തല്ലി, മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യയെ ചുട്ടുകൊന്നു

Despite the resignation of the Prime Minister and the President, the insurgency in Nepal is not over. At least 21 people were killed in clashes


കാഠ് മണ്ഡു: പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവച്ചിട്ടും നേപ്പാളില്‍ കലാപം അടങ്ങുന്നില്ല. പ്രതിഷേധം കലാപമായി മാറിയതോടെ തലസ്ഥാനമായ കാഠ് മണ്ഡുവില്‍ സംഘര്‍ഷങ്ങളില്‍ 21 പേര്‍ കൊല്ലപ്പെട്ടു.

പ്രധാനമന്ത്രിയുടെ കെ പി ശര്‍മ ഒലിയുടെ രാജിക്ക് പിന്നാലെ പ്രസിഡന്റ് രാംചന്ദ്ര പൗഡലും രാജി സമര്‍പ്പിക്കുകയായിരുന്നു.

അക്രമാസക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്ന് നേപ്പാള്‍ സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.

പ്രസിഡന്റ്, പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെ, കമ്മ്യൂണിക്കേഷന്‍ മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് എന്നിവരുടെ വസതികളും ആക്രമിക്കപ്പെട്ടു. പലയിടങ്ങളിലും വ്യാപകമായ അക്രമങ്ങള്‍ അരങ്ങേറി. ഇതോടെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു.

കാഠ്മണ്ഡുവിലെ പാര്‍ലമെന്റ് മന്ദിരത്തിന് പ്രതിഷേധക്കാര്‍ തീയിട്ടു. ധനമന്ത്രി ബിഷ്ണു പൗഡലിനെ തെരുവില്‍ വലിച്ചിഴയ്ക്കുകയും മര്‍ദിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ പിന്തുടരുമ്പോള്‍ ധനമന്ത്രി പൗഡല്‍ കാഠ്മണ്ഡു തെരുവുകളിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. മുന്നോട്ട് ഓടുന്നതിനിടയില്‍, ഒരു യുവ പ്രതിഷേധക്കാരന്‍ ചാടി മന്ത്രിയെ തൊഴിക്കുകയും, അദ്ദേഹം മതിലില്‍ തട്ടി വീഴുകയും ചെയ്യുന്നു. വീഡിയോയുടെ അടുത്ത ഭാഗത്തില്‍ അദ്ദേഹം വേഗത്തില്‍ എഴുന്നേറ്റ് വീണ്ടും ഓടുന്നതും കാണാം.

നേപ്പാളിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് അവിടുത്തെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും തെരുവുകളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. നേപ്പാള്‍ അധികൃതരുടെയും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുടെയും സുരക്ഷാ ഉപദേശങ്ങള്‍ പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അഴിമതിയും സാമ്പത്തിക കെടുകാര്യസ്ഥതയും ആരോപിച്ച് നേപ്പാളിലെ ജെന്‍-സെഡ് യുവജനങ്ങള്‍ ആരംഭിച്ച പ്രതിഷേധം അക്രമാസക്തമായതോടെയാണ് രാജ്യത്തെ സ്ഥിതിഗതികള്‍ വഷളായത്. പ്രതിഷേധം തടയുന്നതിനായി സര്‍ക്കാര്‍ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, യൂട്യൂബ്, എക്സ് എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍, സോഷ്യല്‍ മീഡിയ നിരോധനം പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചു. 

മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാറിനെ കലാപകാരികള്‍ ചുട്ടുകൊന്നു.  വീടിന് തീയിട്ടതിനെ തുടര്‍ന്ന് അവര്‍ വെന്തുമരിക്കുകയായിരുന്നു. കാഠ്മണ്ഡുവിലെ ദല്ലു എന്ന സമ്പന്ന പ്രദേശത്താണ് സംഭവം. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാര്‍ രാജ്യലക്ഷ്മിയെ വീടിനുള്ളില്‍ കുടുക്കി തീയിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമമായ ഖബര്‍ഹബ് റിപ്പോര്‍ട്ട് ചെയ്തു.

ഗുരുതരമായി പൊള്ളലേറ്റ രാജ്യലക്ഷ്മിയെ കീര്‍ത്തിപൂര്‍ ബേണ്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്വാസകോശത്തിന് ഉള്‍പ്പെടെ ഗുരുതരമായ പൊള്ളലേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൊവ്വാഴ്ച കര്‍ഫ്യൂ ലംഘിച്ച് നിരവധി ഗ്രൂപ്പുകള്‍ തെരുവിലിറങ്ങിയതായി കാഠ്മണ്ഡു പോലീസ് വക്താവ് ശേഖര്‍ ഖനാല്‍ പറഞ്ഞു. പലയിടങ്ങളിലും തീവെപ്പും ആക്രമണങ്ങളും നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരോധനമില്ലാതിരുന്ന ടിക് ടോക്കില്‍, സാധാരണക്കാരായ നേപ്പാളികളുടെ ദുരിതജീവിതവും രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ ആഡംബര വസ്തുക്കള്‍ വാങ്ങുന്നതും വിലകൂടിയ അവധിക്കാല യാത്രകള്‍ നടത്തുന്നകതിന്റെയും വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചു. ഇതു പിന്നീട് പ്രക്ഷോഭങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി മാറുകയായിരുന്നു.

Summary: Despite the resignation of the Prime Minister and the President, the insurgency in Nepal is not over. At least 21 people were killed in clashes in the capital, Kathmandu, as the protests turned into riots.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,805,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8105,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19467,Kochi.,2,Latest News,3,lifestyle,373,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2654,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,419,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1164,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1298,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2714,
ltr
item
www.vyganews.com: നേപ്പാള്‍ പ്രസിഡന്റും രാജിവച്ചു, കലാപം കത്തിപ്പടുന്നു, പാര്‍ലമെന്റിനും സുപ്രീം കോടതിക്കും തീയിട്ടു, ധനമന്ത്രിയെ തെരുവില്‍ ഓടിച്ചിട്ടു തല്ലി, മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യയെ ചുട്ടുകൊന്നു
നേപ്പാള്‍ പ്രസിഡന്റും രാജിവച്ചു, കലാപം കത്തിപ്പടുന്നു, പാര്‍ലമെന്റിനും സുപ്രീം കോടതിക്കും തീയിട്ടു, ധനമന്ത്രിയെ തെരുവില്‍ ഓടിച്ചിട്ടു തല്ലി, മുന്‍ പ്രധാനമന്ത്രിയുടെ ഭാര്യയെ ചുട്ടുകൊന്നു
Despite the resignation of the Prime Minister and the President, the insurgency in Nepal is not over. At least 21 people were killed in clashes
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuHHtZqYm7stBhTscXW1DvlhFlBEmmtAsFp8FmnShRsGe9BtAPUN0uH1uxFPvDQ97iOXHlAjZWVoYV5vPOPsLCxv1ZpdYoAZk_FIos0vu2OpVZJz4kECtKv99rKPesh1DpbzvJQQGkfX_mhlBbh-dbaAO7fH2lM61dTTw77r_TQorsLaWEmqER6zxJ3cQ/s320/Nepal%20riots.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjuHHtZqYm7stBhTscXW1DvlhFlBEmmtAsFp8FmnShRsGe9BtAPUN0uH1uxFPvDQ97iOXHlAjZWVoYV5vPOPsLCxv1ZpdYoAZk_FIos0vu2OpVZJz4kECtKv99rKPesh1DpbzvJQQGkfX_mhlBbh-dbaAO7fH2lM61dTTw77r_TQorsLaWEmqER6zxJ3cQ/s72-c/Nepal%20riots.jpg
www.vyganews.com
https://www.vyganews.com/2025/09/insurgency-in-nepal-is-not-over.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/09/insurgency-in-nepal-is-not-over.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy