യോര്‍ഡാനിസ് കോബോസ്-മാര്‍ട്ടിനെസ് , ചന്ദ്രമൗലി നാഗമല്ലയ്യ ഡാളസ്: യുഎസിലെ ഡാളസിലെ ഒരു മോട്ടലില്‍വെച്ച് ഇന്ത്യന്‍ വംശജനെ തലയറുത്ത് കൊലപ്പെടു...
![]() |
| യോര്‍ഡാനിസ് കോബോസ്-മാര്‍ട്ടിനെസ് , ചന്ദ്രമൗലി നാഗമല്ലയ്യ |
ഡാളസ്: യുഎസിലെ ഡാളസിലെ ഒരു മോട്ടലില്‍വെച്ച് ഇന്ത്യന്‍ വംശജനെ തലയറുത്ത് കൊലപ്പെടുത്തി. ചന്ദ്രമൗലി നാഗമല്ലയ്യ(50) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവ സമയത്ത് ഭാര്യയും മകനും ഒപ്പമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ 10 ന് രാവിലെ ഡൗണ്ടൗണ്‍ ഡാളസിന് കിഴക്കുള്ള സാമുവല്‍ ബൊളിവാര്‍ഡിലുള്ള ഡൗണ്‍ടൗണ്‍ സ്യൂട്ട്‌സ് മോട്ടലിലാണ് ആക്രമണം നടന്നത്.
പൊലീസ് പറയുന്നതതിങ്ങനെ: മോട്ടലില്‍ ജോലി ചെയ്തിരുന്ന യോര്‍ഡാനിസ് കോബോസ്-മാര്‍ട്ടിനെസന്ന 37 കാരനും നാഗമല്ലയ്യയ്യും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേടായ വാഷിംഗ്‌മെഷീന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂരമായ സംഭവത്തിലേക്ക് നയിച്ചത്.


COMMENTS