India asserted its dominance once again by defeating Pakistan by 6 wickets in the Asia Cup Super 4 match.
ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെ 6 വിക്കറ്റിന് തകർത്ത് ഇന്ത്യ വീണ്ടും ആധിപത്യം അരക്കിട്ട് ഉറപ്പിച്ചു.
പാകിസ്ഥാൻ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം 18 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു.
39 പന്തിൽ 74 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമ്മയാണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്.
ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാകിസ്ഥാനെ ബാറ്റിങ്ങിന് അയച്ചു. 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് പാകിസ്ഥാൻ നേടിയത്.
പാകിസ്ഥാന് വേണ്ടി ഓപ്പണർ സാഹിബ്സാദ ഫർഹാൻ 58 റൺസും ഫഹീം അഷ്റഫ് 20 റൺസും നേടി.
ഇന്ത്യയ്ക്ക് വേണ്ടി ശിവം ദുബെ രണ്ടു വിക്കറ്റും ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ അഭിഷേക് ശർമ്മയും ശുഭ്മാൻ ഗില്ലും മിന്നുന്ന തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 105 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി.
28 പന്തിൽ 47 റൺസെടുത്ത ഗിൽ പുറത്തായതിന് പിന്നാലെ സൂര്യകുമാർ യാദവ് പൂജ്യത്തിന് പുറത്തായത് ഇന്ത്യയെ ഒന്ന് സമ്മർദ്ദത്തിലാക്കി. തുടർന്ന് വന്ന തിലക് വർമ്മ, സഞ്ജു സാംസൺ എന്നിവർ തപ്പിത്തടഞ്ഞതോടെ ഇന്ത്യ ഇടയ്ക്ക് ഒന്ന് സമ്മർദ്ദത്തിലായി.
എങ്കിലും അഭിഷേക് ശർമ്മയുടെ തകർപ്പൻ പ്രകടനം ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചു. അവസാനം ഓവറുകളിൽ തിലക് വർമ്മ ഏതാനും കൂറ്റനടികളിലൂടെ ഇന്ത്യയുടെ ജയം ഉറപ്പാക്കുകയായിരുന്നു.
ടോസിന് ശേഷം ഹസ്തദാനത്തിന് ഇന്ത്യൻ ക്യാപ്റ്റൻ തയ്യാറായില്ല. കളി അവസാനിച്ചപ്പോൾ ക്രീസിൽ ഉണ്ടായിരുന്ന ഹാർദിക് പാണ്ഡ്യയും തിലക് വർമ്മയും പാക് കളിക്കാരോട് ഹസ്തദാനത്തിനും സൗഹൃദത്തിനും മുതിർന്നില്ല.
Summary: India asserted its dominance once again by defeating Pakistan by 6 wickets in the Asia Cup Super 4 match.


COMMENTS