ദുബായ്: ഏഷ്യാ കപ്പ് ടി20 മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ഇന്ത...
ദുബായ്: ഏഷ്യാ കപ്പ് ടി20 മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ ബൗളർമാർ അവരെ എറിഞ്ഞൊതുക്കി. തുടർന്ന് ഇന്ത്യൻ ബാറ്റർമാർ അനായാസം ബാറ്റ് വീശിയപ്പോൾ പാകിസ്ഥാൻ ബോളർമാർ നിസ്സഹായരായി.
ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പാകിസ്ഥാൻ ബാറ്റിംഗ് നിരയെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞൊതുക്കി. മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ ബൗളിംഗ് നിരയും, തുടർന്ന് ബാറ്റിംഗിൽ തിളങ്ങിയ സൂര്യകുമാർ യാദവ്, അഭിഷേക് ശർമ്മ, തിലക് വർമ്മ എന്നിവരും ചേർന്നാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 15.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
പാകിസ്ഥാൻ ബാറ്റിങ്ങിനെ തകർത്തത് ഇന്ത്യൻ ബൗളർമാരാണ്. കുൽദീപ് യാദവ് മൂന്ന് വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. ജസ്പ്രീത് ബുംറയും അക്സർ പട്ടേലും രണ്ട് വിക്കറ്റുകൾ വീതം നേടി. പാകിസ്ഥാൻ നിരയിൽ ഓപ്പണർ സാഹിബ്സാദ ഫർഹാൻ (40), ഷഹീൻ അഫ്രീദി (33) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
128 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി നായകൻ സൂര്യകുമാർ യാദവ് 47 റൺസെടുത്ത് പുറത്താവാതെ നിന്നു. തിലക് വർമ (31), അഭിഷേക് ശർമ (31) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ വിജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ സ്ഥാനമുറപ്പിച്ചു.
മത്സരാശേഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സഹതാരം ശിവം ദുബയും പാകിസ്ഥാൻ താരങ്ങൾക്ക് കൈ കൊടുക്കാതെയാണ് മടങ്ങിയത്. ടോസ് സമയത്തും പാക്കിസ്ഥാൻ ക്യാപ്റ്റന് കൈകൊടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തയ്യാറായിരുന്നില്ല.


COMMENTS