High court rejects government appeal in gold smuggling case
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജുഡിഷ്യല്‍ കമ്മിഷന് തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളുകയായിരുന്നു.
മുഖ്യമന്ത്രിയും സ്പീക്കറും അടക്കമുള്ളവരെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികള്‍ ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കാനാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: High court, Gold smuggling case, Government, Appeal


COMMENTS