High court about Ayyappa Sangamam
കൊച്ചി: ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പസംഗമം നടത്തുന്നതെന്നും എന്തുകൊണ്ടാണ് ഈ പേരു നല്‍കിയതെന്നും സ്‌പോണ്‍സര്‍ഷിപ്പിലൂടെ എന്തിനാണ് ഇങ്ങനെ ഒരു പരിപാടിയെന്നും ഹൈക്കോടതി ചോദിച്ചു.
ഇതുമായി ബന്ധപ്പെട്ട ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഇതുസംബന്ധിച്ച വരവുചെലവുകളുടെയും ഫണ്ടുസമാഹരണത്തിന്റെയും കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.
അതേസമയം ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായാണ് അയ്യപ്പസംഗമം നടത്തുന്നതെന്നും മതസൗഹാര്‍ദ്ദം ഈട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്നുമാണ് ഇതു സംബന്ധിച്ച് സര്‍ക്കാരിന്റെ മറുപടി.
Keywords: High court, Ayyappa Sangamam, Sponsership, Government


COMMENTS