Prominent forensic expert Dr. Shirley Vasu passed away. He was 68 years old. She was being treated for various diseases.
കോഴിക്കോട്: പ്രമുഖ ഫോറന്‍സിക് വിദഗ്ദ്ധ ഡോ. ഷേര്‍ളി വാസു നിര്യാതയായി. 68 വയസ്സായിരുന്നു.
വിവിധ രോഗങ്ങള്‍ക്കു ചികിത്സയിലായിരുന്നു. കേരളത്തിലെ ആദ്യ വനിതാ ഫോറന്‍സിക് സര്‍ജനായിരുന്നു. ട്രെയിനില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത് ഡോ. ഷേര്‍ളി വാസുവായിരുന്നു. ഈ കേസിലെ പ്രതിയായ ഗോവിന്ദച്ചാമി അടുത്തിടെ ജയില്‍ ചാടിയപ്പോഴും അവര പ്രതികരിച്ചിരുന്നു.
ഫോറന്‍സിക് രംഗത്ത് 35 വര്‍ഷത്തെ പരിചയമുണ്ട്. .ഈ കാലത്ത് ആയിരക്കണക്കിന് കേസുകളാണ് ഡോ. ഷേര്‍ളി കൈകാര്യം ചെയ്തത്.
നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദേശീയ-അന്തര്‍ദേശീയ മാസികകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വന്തം അനുഭവങ്ങള്‍ വച്ച് എഴുതിയ പോസ്റ്റ് മോര്‍ട്ടം ടേബിള്‍ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Summary: Prominent forensic expert Dr. Shirley Vasu passed away. He was 68 years old. She was being treated for various diseases. She was the first woman forensic surgeon in Kerala


COMMENTS