Dr. M.K Muneer MLA's health condition improves
കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രിയും കൊടുവള്ളി എം.എല്‍.എയുമായ ഡോ.എം.കെ മൂനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്.
അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും വിദഗ്ദ്ധസംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തതിനു പിന്നാലെ ഡോ.മുനീറിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
അദ്ദേഹത്തിന് രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവു കുറയുകയും അതേതുടര്ന്ന് ഹൃദയാഘാതമുണ്ടാകുകയുമായിരുന്നെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചത്.
Keywords: Dr. M.K Muneer, Improve, Health condition

COMMENTS