ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഡൽഹിയിൽ യമുനാ നദി കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ...
ന്യൂഡൽഹി: കനത്ത മഴ തുടരുന്ന ഡൽഹിയിൽ യമുനാ നദി കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ഈ വർഷം ആദ്യമായാണ് യമുന അപകടനില കവിഞ്ഞൊഴുകുന്നത്. വാസിറാബാദ്, ഹഥ്നികുണ്ട് അണക്കെട്ടുകൾ തുറന്നതോടെ നദിയിൽ നീരൊഴുക്ക് വർധിക്കുകയായിരുന്നു. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തി.
ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന കുടുംബങ്ങളെയും മുഖ്യമന്ത്രി സന്ദർശിച്ചു. സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Key Words: Delhi Flood


COMMENTS