തിരുവനന്തപുരം : ഗവർണർ പദവി ഒഴിവാക്കപ്പെടേണ്ട അനാവശ്യ പട്ടമാണെന്ന് ആലപ്പുഴയിൽ നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളനത്തിൽ പ്രമേയം. ആർ എസ് എസ് വേഷഭ...
തിരുവനന്തപുരം : ഗവർണർ പദവി ഒഴിവാക്കപ്പെടേണ്ട അനാവശ്യ പട്ടമാണെന്ന് ആലപ്പുഴയിൽ നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളനത്തിൽ പ്രമേയം. ആർ എസ് എസ് വേഷഭൂഷാദികൾ അണിഞ്ഞിരിക്കുന്നവരാണ് ഗവർണർമാർ.
നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പുവയ്ക്കാതെ ഭരണസ്തംഭനം ഉണ്ടാക്കുകയും അധികാരം കവർന്നെടുക്കുകയുമാണ് സംഘ കുടുംബാംഗങ്ങളായ ഗവർണർമാരെന്നും സിപിഐ കുറ്റപ്പെടുത്തി. സാമ്രാജ്യത്വ ഭരണത്തിന്റെ പ്രതിബിംബങ്ങളായി പ്രതിഷ്ഠിച്ചിരിക്കുന്ന ഗവർണർ പദവി, ഭരണഘടനാ ഭേദഗതി വരുത്തി അടിയന്തിരമായി ഒഴിവാക്കണമെന്നും സി പി ഐ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Key Words: CPI, Governor


COMMENTS