ബത്തേരി : വയനാട്ടിൽ ആത്മഹത്യചെയ്‌ത മുൻ ഡി സി സി ട്രഷറർ എൻ എം വിജയന്റെ ബത്തേരി അർബൻ ബാങ്കിലെ സാമ്പത്തിക ബാധ്യത തീർത്ത് കോൺഗ്രസ്. 69 ലക്ഷം രൂ...
ബത്തേരി : വയനാട്ടിൽ ആത്മഹത്യചെയ്‌ത മുൻ ഡി സി സി ട്രഷറർ എൻ എം വിജയന്റെ ബത്തേരി അർബൻ ബാങ്കിലെ സാമ്പത്തിക ബാധ്യത തീർത്ത് കോൺഗ്രസ്. 69 ലക്ഷം രൂപയുടെ ബാധ്യതയിൽ പിഴപ്പലിശയും മറ്റും ഒഴിവാക്കിയുള്ള തുകയാണ് കോൺഗ്രസ് പാർട്ടി അടച്ചുതീർത്തത്.
ബത്തേരി അർബൻ ബാങ്കിലെ കുടിശിക തീർത്ത് വീടിൻ്റെ ആധാരം എടുത്തു നൽകുക എന്നതായിരുന്നു വിജയന്റെ കുടുംബത്തിൻ്റെ ആവശ്യം. അർബൻ ബാങ്കിന്റെ പക്കലുള്ള വിജയന്റെ വീടിന്റെ ആധാരം കൈമാറുന്നതിനു നിലവിൽ പ്രശ്‌നങ്ങളില്ല.
40 ലക്ഷത്തോളം രൂപയാണ് 2007 ൽ വിജയൻ ബത്തേരി ബാങ്കിൽനിന്ന് കടമെടുത്തിരുന്നത്. അത് പിന്നീട് പലതവണ പുതുക്കുകയും മറ്റും ചെയ്തിരുന്നെങ്കിലും പിഴപ്പലിശയടക്കം 69 ലക്ഷം രൂപയായിരുന്നു.
Key Words: Congress, Bank Debt, DCC


COMMENTS