ദുബായ് : ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ കാലുതെറ്റി വീണതോടെ മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് കൈക്ക് സാരമായ പരുക്ക്. ഒരു മാസം ...
ദുബായ് : ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ കാലുതെറ്റി വീണതോടെ മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്രയ്ക്ക് കൈക്ക് സാരമായ പരുക്ക്. ഒരു മാസം മുന്‍പായിരുന്നു സംഭവം. കുറച്ചുപേര്‍ സെല്‍ഫിയെടുത്ത ശേഷം മടങ്ങവെ നിലത്തിരുന്ന ട്രേകളില്‍ തട്ടി മറിഞ്ഞ് വീഴുകയായിരുന്നു ചിത്ര. ഷാര്‍ജയില്‍ നടക്കുന്ന സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചിത്രയുടെ വലതു കൈ ബാന്ഡേജിട്ടത് കണ്ട മാധ്യമപ്രവര്‍ത്തകര്‍ വിവരം തിരക്കിയപ്പോഴാണ് ഇക്കാര്യം വിശദീകരിച്ചത്.
ചെന്നൈ വിമാനത്താവളത്തിലെ സെക്യുരിറ്റി ചെക്കിങ് വിഭാഗത്തില്‍ എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന കുറച്ചുപേര്‍ സെല്‍ഫിയെടുക്കാനെത്തി. സെല്‍ഫിയെടുത്തവര്‍ മടങ്ങിയപ്പോള്‍ ഞാന്‍ ഇത്തിരി പിറകോട്ട് നീങ്ങിയതും അവിടെ താഴെ വച്ചിരുന്ന, ലാപ്ടോപ്പും ബാഗുകളും വയ്ക്കാന്‍ ഉപയോഗിക്കുന്ന ട്രേകളില്‍ കാലിടിച്ച് ബാലന്‍സ് തെറ്റി ഞാന്‍ വീഴുകയായിരുന്നു. നല്ല വേദനയായിരുന്നു. ഒരു മാസം ഫിസിയോ തെറാപ്പിയൊക്കെ ചെയ്തു നോക്കി. അപ്പോഴും കൈ പൊക്കാന്‍ പറ്റുന്നില്ലായിരുന്നു. പിന്നീട് എംആര്‍എ സ്കാന്‍ എടുത്ത് നോക്കിയപ്പോള്‍ പേശികളൊക്കെ സ്ഥാനം മാറി സാരമായ പരുക്കേറ്റതായി കണ്ടെത്തി. തുര്‍ന്ന് ശസ്ത്രക്രിയ ചെയ്താണ് എല്ലാം അതാത് സ്ഥാനത്ത് തന്നെ നിലനിര്‍ത്തിയത്. ഇനി മൂന്ന് മാസം കൂടി കാത്തിരുന്നാലേ കൈ പഴയ പോലെ പൊക്കാന്‍ സാധിക്കുകയുള്ളൂ- ചിത്ര പറയുന്നു.
എപ്പോഴും ടേബിളില്‍ വയ്ക്കേണ്ട ട്രേകളാണ് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തില്‍ അപകടമുണ്ടാക്കുംവിധം താഴെ വച്ചത്.
Key Words: KS Chithra, Accident

COMMENTS