തൃശ്ശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദന കേസില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം നാട്ട...
തൃശ്ശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദന കേസില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം നാട്ടില്‍ ഇതുപോലുള്ള ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന് പ്രേരണയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയില്‍ വെച്ച് പൊലീസിന്റെ ക്രൂര മര്‍ദനത്തിന് ഇരയായ സുജിത്തിന്റെ വീട് സന്ദര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായിയുടെ പൊലീസ് നയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സുജിത്ത്. പിണറായി സര്‍ക്കാരിന്റെ പൊലീസ് നയത്തിന്റെ ഭാഗമാണിത്. നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോര, സര്‍വ്വീസില്‍ നിന്നും പുറത്താക്കുകയാണ് വേണ്ടത്. പിണറായി വിജയന്‍ പൊലീസ് സ്റ്റേഷനുകളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ആക്കി മാറ്റുകയാണോ? ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് ഡിജിപി അല്ല, മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ മൗനം നാട്ടില്‍ ഇതുപോലുള്ള ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന് പ്രേരണയുണ്ടാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറ വെക്കുന്ന സുപ്രീംകോടതി കേസില്‍ കക്ഷിചേരാന്‍ സുജിത്തിന് പാര്‍ട്ടിയുടെ എല്ലാ സഹായവും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
Key Words: Chief Minister Pinarayi Vijayan, Ramesh Chennithala, Sujith

COMMENTS