തിരുവനന്തപുരം : സംസ്ഥാനത്ത് ഒക്ടോബർ ഒന്ന് മുതൽ ലേണേഴ്സ് ടെസ്റ്റിൽ പുതിയ മാറ്റങ്ങൾ. ലേണേഴ്സ് ടെസ്റ്റിൽ ഇനി മുതൽ 30 ചോദ്യങ്ങൾ ഉണ്ടാകും, ഇതിൽ 1...
തിരുവനന്തപുരം : സംസ്ഥാനത്ത് ഒക്ടോബർ ഒന്ന് മുതൽ ലേണേഴ്സ് ടെസ്റ്റിൽ പുതിയ മാറ്റങ്ങൾ. ലേണേഴ്സ് ടെസ്റ്റിൽ ഇനി മുതൽ 30 ചോദ്യങ്ങൾ ഉണ്ടാകും, ഇതിൽ 18 ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നൽകിയാൽ മാത്രമേ വിജയിക്കാൻ സാധിക്കു. ഓരോ ചോദ്യത്തിനും 30 സെക്കൻഡിനുള്ളിൽ ഉത്തരം നൽകണം.
നേരത്തെ, ടെസ്റ്റ് പാസാവാൻ 20 ചോദ്യങ്ങൾക്ക് 12 ശരിയുത്തരങ്ങൾ മതിയായിരുന്നു. 15 സെക്കൻഡായിരുന്നു ഉത്തരങ്ങൾ നൽകാനുള്ള സമയം. ടെസ്റ്റിന് മുന്നോടിയായി എംവിഡി ലീഡ്സ് എന്ന മൊബൈൽ ആപ്പിൽ മോക്ക് ടെസ്റ്റ് നടത്തും. ഈ മോക്ക് ടെസ്റ്റിൽ സൗജന്യമായി പങ്കെടുക്കാം. മോക്ക് ടെസ്റ്റ് പാസാവുന്നവർക്ക് റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നൽകും.
മാത്രമല്ല, ഈ സർട്ടിഫിക്കറ്റ് നേടിയവരെ നിർബന്ധിത പ്രീ-ഡ്രൈവേഴ്സ് ക്ലാസിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.
Key Words: Driving Test


COMMENTS