കോഴിക്കോട്: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള വിടി ബല്‍റാമിന്റെ രാജിയുമായിയില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എ...
കോഴിക്കോട്: കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള വിടി ബല്‍റാമിന്റെ രാജിയുമായിയില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. വിടി ബല്‍റാമിന്റെ രാജിയില്‍ കെപിസിസി പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചെറിയൊരു പാളിച്ച വന്നതായിരിക്കാം, എന്താണെന്നറിയില്ല. അത് പാര്‍ട്ടി നോക്കിക്കോളുമെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം സംബന്ധിച്ച് പാര്‍ട്ടി തീരുമാനിക്കും. പാര്‍ട്ടിയാണ് അത് തീരുമാനിക്കുക. പാര്‍ട്ടിക്കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കുന്നംകുളത്തെ സുജിത്തിനെ പൊലീസ് മൃഗീയമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നമ്മളെല്ലാം കണ്ടു. സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടത് ഇവരെ പുറത്താക്കുകയാണ്. വടകരയില്‍ നടന്ന സംഭവം എല്ലാവരും കണ്ടതാണ്. ഷാഫിയെ ആക്രമിക്കാന്‍ ശ്രമിച്ചു. അതിനെതിരെ പ്രതിഷേധിച്ചവരെ ആക്രമിക്കാന്‍ വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
Key Words: VT Belram, Chandy Oommen


COMMENTS