Central government about protest against CM on aircraft
തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചുയെന്ന കേസിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. പ്രോസിക്യൂഷന്‍ സിവില്‍ ഏവിയേഷന്‍ വകുപ്പ് ചുമത്തി അനുമതി ചോദിച്ച റിപ്പോര്‍ട്ട് തള്ളി കേന്ദ്ര സര്‍ക്കാര്‍. വിമാന സുരക്ഷാ നിയമം ഈ കേസില്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്രം അറിയിച്ചു.
2022 ജൂണ്‍ 13 ന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുയെന്നതാണ് കേസ്. കേസുമായി ബന്ധപ്പെട്ട് ഫര്‍ഹീന്‍ മജീദ്, ആര്‍.കെ നവീന്‍ കുമാര്‍, സുനിത് നാരായണന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു.
ഗൂഢാലോചനയില്‍ അന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന കെ.എസ് ശബരിനാഥനെതിരെയും കേസെടുത്തിരുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്നതായിരുന്നു ശബരീനാഥനെതിരെയുള്ള പരാതി. അതേസമയം മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
Keywords: Central government, CM Pinarayi Vijayan, Protest, Aircraft


COMMENTS