ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ ടിവികെ (തമിഴക വെട്രി കഴകം) പ്രസിഡന്റും നടനുമായ വിജയുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരി...
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ ടിവികെ (തമിഴക വെട്രി കഴകം) പ്രസിഡന്റും നടനുമായ വിജയുടെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ച സംഭവത്തിൽ വിജയ്ക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യും.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
പോലീസ് പറയുന്നതനുസരിച്ച്, രാവിലെ 7 മണി മുതൽ 30,000 മുതൽ 50,000 വരെ ആളുകളാണ് പരിപാടി സ്ഥലത്ത് കാത്തുനിന്നത്. 10,000 ആളുകളുടെ കൂട്ടായ്മക്ക് മാത്രമാണ് പാർട്ടി പോലീസിനോട് അനുമതി തേടിയിരുന്നത്.
ഉച്ചയ്ക്ക് 12 മണിക്ക് എത്തേണ്ടിയിരുന്ന വിജയ് വൈകുന്നേരം ഏഴു മണിക്കാണ് വേദിയിൽ എത്തിയത്.
നാമക്കലിൽ നിന്ന് ഏകദേശം 5,000 പാർട്ടി പ്രവർത്തകർ വിജയിയെ അനുഗമിച്ചു.
ദൃക്സാക്ഷികളുടെ അഭിപ്രായത്തിൽ, വിജയ് പ്രസംഗിക്കാൻ നിശ്ചയിച്ചിരുന്ന വേലുച്ചാമിപുരത്ത് എത്തിയപ്പോഴേക്കും ആളുകൾക്ക് തിരിയാൻ പോലും സ്ഥലമില്ലാത്തവിധം ജനക്കൂട്ടം വർധിച്ചിരുന്നു.
അവിടെ കുഴഞ്ഞുവീണ ആളുകളെ രക്ഷിക്കാൻ ആംബുലൻസുകൾ എത്തിയപ്പോൾ വിജയ് തന്റെ പ്രസംഗം രണ്ടുതവണ നിർത്തി.
തിക്കിലും തിരക്കിലും പെട്ട് ആളുകൾ പരിഭ്രാന്തരായപ്പോൾ പോലീസ് ലാത്തിച്ചാർജ് നടത്തിയതും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.


COMMENTS