30 people, including women and children, were killed in a bombing by the Pakistan Air Force in a village in Khyber Pakhtunkhwa
ക്വെറ്റ : ഖൈബർ പഖ്തുൻഖ്വ ഗ്രാമത്തിൽ പാകിസ്ഥാൻ വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടു.
പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.
തിരാ താഴ്‌വരയിലെ മാത്രെ ദാര ഗ്രാമത്തിലാണ് തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ ജെഎഫ്-17 യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിച്ചത്.
കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണെന്നും, സ്ത്രീകളും കുട്ടികളും കൂട്ടത്തിലുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതേസമയം, ആക്രമണം നടന്ന പ്രദേശത്ത് തെഹ്‌രീകെ-താലിബാൻ പാകിസ്ഥാൻ (ടിടിപി) പോരാളികൾ ഒളിച്ചുകഴിയുന്നുണ്ടായിരുന്നെന്നും, അവർ ബോംബുകൾ സൂക്ഷിച്ചിരുന്നെന്നും, അത് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നും പാകിസ്ഥാൻ പോലീസ് പറയുന്നു.
ഈ ആക്രമണത്തിൽ 10 സാധാരണക്കാരും 14 തീവ്രവാദികളും ഉൾപ്പെടെ 24 പേരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു.
ടിടിപി പോരാളികൾ സാധാരണക്കാരെ മനുഷ്യകവചങ്ങളായാണ് ഉപയോഗിക്കുന്നതെന്നും പോലീസ് ആരോപിക്കുന്നു. പാകിസ്ഥാനിലെ ചില മാധ്യമങ്ങൾ വ്യോമാക്രമണം സ്ഥിരീകരിക്കുമ്പോൾ, മറ്റ് ചില മാധ്യമങ്ങൾ സംഭവത്തെക്കുറിച്ച് വ്യത്യസ്തമായ വിവരങ്ങളാണ് നൽകുന്നത്.
Summary: 30 people, including women and children, were killed in a bombing by the Pakistan Air Force in a village in Khyber Pakhtunkhwa


COMMENTS