ന്യൂഡൽഹി : പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ രാഹുല്‍ ഗാന്ധിയുടെ അടുത്ത സുഹൃത്താണെന്ന വിവാഹദ പരാമർശവുമായി ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡ...
ന്യൂഡൽഹി : പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ രാഹുല്‍ ഗാന്ധിയുടെ അടുത്ത സുഹൃത്താണെന്ന വിവാഹദ പരാമർശവുമായി ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി. കോണ്‍ഗ്രസ് രാജ്യ താത്പര്യങ്ങള്‍ക്ക് എതിരായാണ് നില്‍ക്കുന്നത്.
ഏഷ്യാകപ്പ് വിജയിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രാഹുല്‍ അഭിനന്ദിക്കുന്നില്ല. പാക്കിസ്ഥാന്റെ ബി ടീമാണ് കോണ്‍ഗ്രസ്. ഓപ്പറേഷൻ സിന്ദൂരില്‍ കോണ്‍ഗ്രസ് പാക്കിസ്ഥാനൊപ്പം നിന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പാക്കിസ്ഥാനെ തകർത്ത് ഏഷ്യാകപ്പ് കിരീടം ഇന്ത്യ നേടിയപ്പോള്‍ രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ പാർട്ടിയും മയക്കത്തിലായിപ്പോയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.
Key Words: Rahul Gandhi, BJP, Pakistan Army Chief Asim Munir


COMMENTS