Actress Grace Antony marries Aby Tom Cyriac
കൊച്ചി: നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീതസംവിധായകനായ എബി ടോം സിറിയക് ആണ് വരന്‍. വളരെ ലളിതമായി തുതിയൂര്‍ പള്ളിയില്‍ വച്ചായിരുന്നു വിവാഹം.
ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടി തന്നെയാണ് തന്റെ വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
കുമ്പളങ്ങി നൈറ്റ്‌സ്, റോഷാക്ക്, അപ്പന്‍, നുണക്കുഴി, ഹാപ്പി വെഡ്ഡിങ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഗ്രേസ് ആന്റണി.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി 300 ലധികം സിനിമകളിലും നെറ്റ്ഫ്‌ളിക്‌സ് പരമ്പരകളിലും പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് എബി ടോം സിറിയക്.
Keywords: Grace Antony, Aby Tom Cyriac, Marriage



COMMENTS