Actor Mohanlal spoke openly about his resignation from the position of president of the star organization 'Amma'. He revealed in an interview
തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടന് മോഹന്‍ലാല്‍. ഫുള്‍ സ്റ്റോപ്പ് വേണമെന്ന് തോന്നിയപ്പോഴാണ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടുവെന്നും, എങ്കിലും കൂട്ടരാജി വിമര്‍ശനങ്ങള്‍ കാരണമായിരുന്നില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
ഹേമ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ ലൈംഗികാരോപണങ്ങളും മറ്റു വിവാദങ്ങളും 'അമ്മ'യുടെ നേതൃത്വത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെ മോഹന്‍ലാല്‍ ഉള്‍പ്പെടെ മുഴുവന്‍ ഭരണസമിതി അംഗങ്ങളും കൂട്ടരാജി നല്കിയുതും വലിയ വാര്‍ത്തയായിരുന്നു. ഈ വിഷയത്തില്‍ മോഹന്‍ലാല്‍ ഇത്രയും കാലം നിശ്ശബ്ദത പാലിച്ചിരുന്നു.
ഓണത്തിനോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. രാജി ഒരു തോല്‍വിയായി കാണുന്നില്ലെന്നും ഇതൊരു സ്വാഭാവികമായ നേതൃമാറ്റത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ 'അമ്മ'യുടെ തലപ്പത്തേക്ക് വന്നത് നല്ല മാറ്റമാണെന്നും സംഘടന വിട്ടുപോയവര്‍ തിരിച്ചുവരണമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മോഹന്‍ലാലിന്റെ രാജിക്ക് പിന്നിലെ കാരണം ചില ഭാരവാഹികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ആണെന്ന് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഹേമ കമ്മിഷന് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ലൈംഗികാരോപണങ്ങള്‍ നേരിട്ട ജോയിന്റ് സെക്രട്ടറി ബാബുരാജ് രാജി വയ്ക്കാന്‍ മടിച്ചതിനാലാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവച്ചതെന്ന് നടി മാലാ പാര്‍വതി വെളിപ്പെടുത്തിയതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
എന്തായാലും, ഏറെക്കാലത്തെ നിശ്ശബ്ദതയ്ക്ക് ശേഷം മോഹന്‍ലാല്‍ നടത്തിയ ഈ തുറന്നുപറച്ചില്‍ മലയാള സിനിമയില്‍ വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.
Summary: Actor Mohanlal spoke openly about his resignation from the position of president of the star organization 'Amma'. He revealed in an interview that he stepped down from the presidency when he felt he needed a full stop.



COMMENTS