തൃശ്ശൂർ: തൃശ്ശൂരിലെ വോട്ട് ക്രമക്കേട് വിവാദത്തിനിടെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട് ഉണ്ടെന്ന് വിവരം. സുരേഷ് ഗ...
തൃശ്ശൂർ: തൃശ്ശൂരിലെ വോട്ട് ക്രമക്കേട് വിവാദത്തിനിടെ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട് ഉണ്ടെന്ന് വിവരം. സുരേഷ് ഗോപിയുടെ സഹോദരന് സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.
അതിനിടെ, തൃശൂരിലെ വോട്ട് ക്രമക്കേടില്‍ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ്. പൂങ്കുന്നം ശങ്കരങ്കുളങ്ങരയിലെ ഫ്ലാറ്റില്‍ മാത്രം 79 പേരെ ക്രമരഹിതമായി പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന് കോണ്‍ഗ്രസിന്റെ മുന്‍ കൗണ്‍സിലര്‍ വത്സല ബാബുരാജ് പറഞ്ഞു. തൊട്ടടുത്ത വാട്ടര്‍ ലില്ലി ഫ്ലാറ്റില്‍ 38 വോട്ടുകളും ചേര്‍ക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാര്‍ ജില്ലാ കളക്ടറോട് പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് ഈ വോട്ടുകള്‍ പോള്‍ ചെയ്യുന്നത് തടഞ്ഞതെന്നും അവര്‍ പറഞ്ഞു.
തൃശൂരിന് പുറത്തുനിന്നുള്ള ബിജെപി നേതാക്കളുടെ വോട്ടും മണ്ഡലത്തില്‍ ചേര്‍ത്തുവെന്ന ആരോപണവുമായി സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. വരവൂര്‍ പഞ്ചായത്തിലെ നടത്തറയിലുള്ള ബിജെപി നേതാവ് കെആര്‍ ഷാജിയും കുടുംബവും തൃശൂരിലെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടുവെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
Key Words: Thrissur Voting Irregularities, Suresh Gopi, Double Vote


COMMENTS