V.D Satheesan about Rahul Mamkootathil issue
തിരുവനന്തപുരം: എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യം പാര്‍ട്ടി പരിശോധിച്ച് മുഖം നോക്കാതെയുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പെണ്‍കുട്ടി തനിക്ക് മകളെപ്പോലെയാണെന്നും അവരുടെ പരാതി ഗൗരവമുള്ളതാണെന്നും അതിനെ ആ രീതിയില്‍ തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലുള്ള ഏതു നേതാവിനെതിരെയും ഇതുപോലെ ഗുരുതരമായ ആരോപണമുയര്‍ന്നാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെസേജ് അയച്ചത് മാത്രമല്ല അല്ലാതെ ഉയര്‍ന്നുവന്ന എല്ലാ ആരോപണങ്ങളും താന്‍ തന്നെ മുന്‍കൈയെടുത്ത് കര്‍ശനമായി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: V.D Satheesan, Rahul Mamkootathil,


COMMENTS