വാഷിംഗ്ടണ്‍: റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന്റെ പേരില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കെതിരെ ശിക്ഷാ തീരുവ ചുമത്തുന്നതിനിടയില്‍ ഇന്ത്യക്ക...
വാഷിംഗ്ടണ്‍: റഷ്യയുമായുള്ള എണ്ണ വ്യാപാരത്തിന്റെ പേരില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കെതിരെ ശിക്ഷാ തീരുവ ചുമത്തുന്നതിനിടയില്‍ ഇന്ത്യക്ക് പിന്തുണയുമായി ഐക്യരാഷ്ട്രസഭയിലെ മുന്‍ യുഎസ് അംബാസഡര്‍ നിക്കി ഹേലി.
ഇന്ത്യയും അമേരിക്ക തമ്മിലുള്ള ബന്ധം തകര്‍ച്ചയുടെ ഘട്ടത്തിലാണെന്നും ചൈനയുടെ വളര്‍ന്നുവരുന്ന ആഗോള അഭിലാഷങ്ങളെ നിയന്ത്രിക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്ത്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കേണ്ടത് നിര്‍ണായകമാണെന്നും ട്രംപിന് അവര്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയെ ചൈനയെപ്പോലെ ഒരു എതിരാളിയായി കണക്കാക്കരുതെന്ന മുന്നറിയിപ്പും അവര്‍ ട്രംപിന് നല്‍കി. മാത്രമല്ല, താരിഫ് പ്രശ്നങ്ങളോ ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലില്‍ അമേരിക്കയുടെ പങ്കോ ഉന്നയിച്ച് ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ട്രംപ് ഭരണകൂടത്തെ അനുവദിക്കാനാവില്ലെന്നും നിക്കി ഹേലി പറഞ്ഞു.
ചൈനയെ മറികടക്കുകയും സമാധാനം കൈവരിക്കുകയും ചെയ്യുക എന്ന ട്രംപ് ഭരണകൂടത്തിന്റെ വിദേശനയ ലക്ഷ്യങ്ങള്‍ നേടുന്നതിന്, യുഎസ്-ഇന്ത്യ ബന്ധം പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Key Words: US relations with India, China, Nikki Haley, Donald Trump


COMMENTS