വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ കോര്‍പ്പറേഷന്റെ പത്തു ശതമാനത്തോളം ഉടമസ്ഥാവകാശ ഓഹരികള്‍ ഇനി ഫെഡറല്‍ ...
വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ കോര്‍പ്പറേഷന്റെ പത്തു ശതമാനത്തോളം ഉടമസ്ഥാവകാശ ഓഹരികള്‍ ഇനി ഫെഡറല്‍ സര്‍ക്കാരിന്. ഇതിനുള്ള ഒരു കരാര്‍ ഒപ്പുവെച്ചുകൊണ്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. യുഎസ് ടെക് മേഖലയില്‍ അതിശയകരമായ ഒരു ഇടപെടലാണ് ഇതോടെ യുഎസ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
സര്‍ക്കാരിന്റെ പിന്തുണയോടെ സ്വകാര്യ വ്യാവസായിക വിപണിയിലേക്കുള്ള കടന്നുകയറ്റമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു നയത്തിന്റെ പുതിയ യുഗത്തിന് സൂചന നല്‍കുന്നതാണ് ട്രംപിന്റെ നീക്കം. ഓഹരി സര്‍ക്കാരിനും സ്വന്തമാകുന്നതോടെ ഇന്റല്‍ ഇനി പൂര്‍ണമായ ഒരു സ്വകാര്യ കമ്പനിയായിരിക്കില്ല.
Key Words: Donald Trump, Intel Company Share


COMMENTS