Trump on India - Pakistan conflict
വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനു പിന്നില്‍ താനാണെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഏഴു വിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് അവകാശപ്പെട്ട ട്രംപ് ഏതു രാജ്യമാണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ തയ്യാറായില്ല. അതേസമയം മുന്‍പ് അഞ്ചു വിമാനങ്ങള്‍ വെടിവച്ചിട്ടെന്നാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്.
മാത്രമല്ല 24 മണിക്കൂറിനുള്ളില്‍ വെടി നിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ വ്യാപാരം നിര്‍ത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അതിനു ഫലം കണ്ടുവെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം പാകിസ്ഥാന്റെ അഞ്ചു വിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടെന്ന് ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി സിങ് വ്യക്തമാക്കിയിരുന്നു.
Keywords: Trump, India, Pakistan, Conflict


COMMENTS