.

രാജ്യം 79-ാം സ്വതന്ത്ര്യ ദിനാഘോഷത്തിലേക്ക് ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തും

ന്യൂഡൽഹി : രാജ്യം ഇന്ന് 79-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ കൂടി വിജയമായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് കേന്ദ്ര സ...

ന്യൂഡൽഹി : രാജ്യം ഇന്ന് 79-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ കൂടി വിജയമായി ഈ സ്വാതന്ത്ര്യദിനം ആഘോഷിക്കാനാണ് കേന്ദ്ര സർക്കാർ ആഹ്വാനം ചെയ്‌തിരിക്കുന്നത്. രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തും. 

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ സേനകളെ അഭിനന്ദിക്കും. ഓപ്പറേഷൻ സിന്ദൂർ എന്നെഴുതിയ പതാകയുമായി സേനാ ഹെലികോപ്റ്റർ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പറക്കും. സ്വാതന്ത്ര്യദിന ആഘോഷങ്ങൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം അതീവ സുരക്ഷാ വലയത്തിലാണ്.

സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ തിരുവനന്തപുരം  സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കും. രാവിലെ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ സി സി, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് തുടങ്ങിയവരുടെ പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, കറക്ഷനൽ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കും   

ജില്ലകളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ നടക്കുന്ന ആഘോഷ പരിപാടികളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും. കൊല്ലം - വി. ശിവൻകുട്ടി, പത്തനംതിട്ട - വീണാ ജോർജ്ജ്, ആലപ്പുഴ - സജി ചെറിയാൻ, കോട്ടയം - ജെ. ചിഞ്ചുറാണി, ഇടുക്കി - റോഷി അഗസ്റ്റിൻ, എറണാകുളം - പി. രാജീവ്, തൃശൂർ - ആർ. ബിന്ദു, പാലക്കാട് - എം.ബി. രാജേഷ്, മലപ്പുറം - കെ. രാജൻ, കോഴിക്കോട് - എ.കെ. ശശീന്ദ്രൻ, വയനാട് - ഒ.ആർ. കേളു, കണ്ണൂർ - രാമചന്ദ്രൻ കടന്നപ്പള്ളി കാസർഗോഡ് - കെ. കൃഷ്ണ‌ൻകുട്ടി എന്നിവർ അതാത് ജില്ലാ ആസ്ഥാനങ്ങളിൽ പങ്കെടുക്കും. സംസ്ഥാന പൊലീസിന്റെയും ഹോംഗാർഡ്, എൻ സി സി., സ്‌കൗട്ട്‌സ് എന്നിവരുടേയും നേതൃത്വത്തിൽ നടക്കുന്ന പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കും.

സബ് ഡിവിഷണൽ, ബ്ലോക്ക് തലങ്ങളിൽ രാവിലെ ഒമ്പതിനോ അതിനു ശേഷമോ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ദേശീയ പതാക ഉയർത്തും. തദ്ദേശ സ്ഥാപനതലത്തിൽ മേയർ, മുനിസിപ്പൽ ചെയർപേഴ്‌സൺ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർ ദേശീയ പതാക ഉയർത്തും. സർക്കാർ ഓഫിസുകൾ, സ്‌കൂളുകൾ, കോളേജുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിക്കും. വകുപ്പ് മേധാവികളും സ്ഥാപന മേധാവികളും ദേശീയ പതാക ഉയർത്തും.

Key Words: 79th Independence Day,  Prime Minister Modi, Red Fort  

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,803,Cinema,1297,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,34,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,8094,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,19442,Kochi.,2,Latest News,3,lifestyle,372,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2653,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,419,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,2,prav,1,pravasi,1160,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1296,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2710,
ltr
item
www.vyganews.com: രാജ്യം 79-ാം സ്വതന്ത്ര്യ ദിനാഘോഷത്തിലേക്ക് ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തും
രാജ്യം 79-ാം സ്വതന്ത്ര്യ ദിനാഘോഷത്തിലേക്ക് ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZxDnTouGToc59o1oB8p0uEDsRggP7crjUI66o8efqcoU9_hCkYmz1J312Niu13CNjFBqUp8gfxAlAA9J04upW6iH7BWtesH1atq-HoQLIYVePptWbSvORjGt4kIxTOTs9k6bCnWHUHxCsaU6IvcVyeRX4vZlCwukiqM7VCDhwCDHPPDlRO07cI4U4nAL8/w640-h352/red-fort.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZxDnTouGToc59o1oB8p0uEDsRggP7crjUI66o8efqcoU9_hCkYmz1J312Niu13CNjFBqUp8gfxAlAA9J04upW6iH7BWtesH1atq-HoQLIYVePptWbSvORjGt4kIxTOTs9k6bCnWHUHxCsaU6IvcVyeRX4vZlCwukiqM7VCDhwCDHPPDlRO07cI4U4nAL8/s72-w640-c-h352/red-fort.jpg
www.vyganews.com
https://www.vyganews.com/2025/08/the-country-celebrates-its-79th.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/08/the-country-celebrates-its-79th.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy