Sandra Thomas LLB journey
ബംഗളൂരു: നിയമത്തില്‍ ബിരുദം നേടാനൊരുങ്ങി നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ബംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമിയില്‍ താന്‍ അഡ്മിഷന്‍ എടുത്തതായി സാന്ദ്ര സമൂഹമാധ്യമത്തില്‍ കുറിച്ചു.
ജീവിതം പ്രതിസന്ധികള്‍ നിറഞ്ഞതാണെങ്കിലും അതൊരിക്കലും വളര്‍ച്ചയെ തടയുന്നില്ലെന്നും ജീവിതത്തിലെ ഏതു ഘട്ടത്തിലും സ്വപ്‌നങ്ങളെ പിന്തുടരാനും ഒരേ സമയം പല ഉത്തരവാദിത്തങ്ങളെ അഭിമാനത്തോടെ നിര്‍വഹിക്കാനും സ്ത്രീകള്‍ക്ക് കഴിയുമെന്ന് തെളിയിക്കാന്‍ കൂടിയാണ് താന്‍ ശ്രമിക്കുന്നതെന്നും സാന്ദ്ര കുറിച്ചു.
മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിബിഎ ബിരുദം നേടിയിട്ടുള്ള സാന്ദ്രയ്ക്ക് ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദാനന്തര ബിരുദവുമുണ്ട്.
Keywords: Sandra Thomas, LLB, Admission, Bangalore
COMMENTS