പഴയ സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ പുതിയ ചിത്രങ്ങളില്‍ കൗതുകകരമായി ഉപയോഗിച്ച് മുന്‍പും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ഗാനം കൂ...
പഴയ സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ പുതിയ ചിത്രങ്ങളില്‍ കൗതുകകരമായി ഉപയോഗിച്ച് മുന്‍പും പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ഗാനം കൂടി അത്തരത്തില്‍ ശ്രദ്ധ നേടുകയാണ്. 1999 ല്‍ റിലീസായ ഇന്‍ഡിപെന്‍ഡന്‍സ് എന്ന വിനയന്‍ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്‌സ് സംഗീതം നല്‍കിയ 'ഒരു മുത്തം തേടി' എന്ന ഗാനമാണ് വീണ്ടും തരംഗമാകുന്നത്. ബിബിന്‍ കൃഷ്ണയുടെ സംവിധാനത്തില്‍ അടുത്തിടെ തിയറ്ററുകളില്‍ എത്തിയ സാഹസം എന്ന ചിത്രത്തിലാണ് ഈ ഗാനം പുനരവതരിപ്പിച്ചിരിക്കുന്നത്.
എം ജി ശ്രീകുമാര്‍, സുജാത, മനോ എന്നിവര്‍ ചേര്‍ന്ന് പാടിയ പാട്ട് 1999 ലെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാഹസത്തിലൂടെ ഗാനം വീണ്ടും റീമിക്‌സ് ചെയ്ത് ഉപയോഗിച്ചിരിക്കുന്നത്. ബാബു ആന്റണി, നരെയ്ന്‍, ഗൗരി കിഷന്‍, റംസാന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അണിനിരക്കുന്ന ചിത്രം കോമഡി എന്റര്‍ടെയ്ന്‍മെന്റ് ആയി അണിയിച്ചൊരുക്കിയിരിക്കുന്നത്.
ബിബിന്‍ അശോകാണ് പുതിയ വേര്‍ഷന്റെ മ്യൂസിക് ഡയറക്ടര്‍. പഴയ ഗാനരംഗത്തിലെ നായകനായ അഭിനേതാവ് കൃഷ്ണ, പുതിയ വേര്‍ഷനിലും അഭിനയിച്ചിരിക്കുന്നു.
Key Words: Remix Music, Sahasam Movie


COMMENTS