തിരുവനന്തപുരം : പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത്...
തിരുവനന്തപുരം : പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത് എഐസിസി. കാര്യങ്ങള്‍ വ്യക്തമാക്കാതെ ഇനി തുടര്‍ പരിഗണനകളില്ലെന്നും രാഹുലില്‍ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി.
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. എന്നാല്‍ ആരോപണങ്ങളില്‍ രാഹുല്‍ തന്നെ വിശദീകരണം നല്കട്ടെ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം, രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിലവില്‍ പാര്‍ട്ടി അന്വേഷണം ഇല്ലെന്നാണ് സൂചന.
അതിനിടെ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തര്‍ക്കം ഒഴിവാക്കാന്‍ ഫോര്‍മുലയുമായി എ ഗ്രൂപ്പ്. കെഎസ്യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിനെ പ്രസിഡന്റ് ആക്കാനും നിലവിലെ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാനുമാണ് നിര്‍ദ്ദേശം. കെ സി വേണുഗോപാല്‍ ഗ്രൂപ്പില്‍ നിന്നുള്ള ബിനു ചുള്ളിയിലിനെയും ദേശീയ ജനറല്‍ സെക്രട്ടറിയാക്കി ഉയര്‍ത്തണമെന്നാണ് എ ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്.


COMMENTS