Rahul Mamkootathil about allegations against him
പത്തനംതിട്ട: തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന നടി ഇപ്പോഴും തന്റെ സുഹൃത്തെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. അവര്‍ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ലെന്നും തന്നെയാണ് ഉദ്ദേശിച്ചതെന്ന് വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നുയെന്നും രാഹുല്‍ പറഞ്ഞു.
പുറത്തുവരുന്ന ചാറ്റും മറ്റ് ശബ്ദസന്ദേശങ്ങളും ഇന്നത്തെക്കാലത്ത് ആര്‍ക്കുവേണമെങ്കിലും കൃത്രിമമായി ഉണ്ടാക്കാനാവുന്നതാണെന്നും താന്‍ രാജ്യനിയമത്തിന് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
അടൂരിലെ വീട്ടില്‍ മാധ്യമങ്ങളോടാണ് രാഹുല്‍ പ്രതികരിച്ചത്. തനിക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള പരാതി പൊലീസില്‍ ഉണ്ടെങ്കില്‍ അത് തെളിയിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും രാഹുല്‍ പറഞ്ഞു.
Keywords: Rahul Mamkootathil, Allegation, Actress, Case


COMMENTS