കൊച്ചി : മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ അയ്യപ്പ സ്വാമിയോടുള്ള സ്‌നേഹം കണ്ടപ്പോള്‍ തനിക്കു ഭക്...
കൊച്ചി : മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയുടെ അയ്യപ്പ സ്വാമിയോടുള്ള സ്‌നേഹം കണ്ടപ്പോള്‍ തനിക്കു ഭക്തി കൂടിയെന്ന് സതീശന്‍ പറഞ്ഞു. ''പണ്ട് ഇതൊന്നുമല്ലല്ലോ പറഞ്ഞത്. പണ്ട് എന്തെല്ലാം കുഴപ്പമാണ് ശബരിമലയില്‍ ഉണ്ടാക്കിയത്? പൊലീസിനെയും ചില ആളുകളെയും ഉപയോഗിച്ച് ശബരിമലയില്‍ എന്തെല്ലാമാണു കാണിച്ചത്? നവോത്ഥാന സമിതി ഉണ്ടാക്കി. ആരെതിര്‍ത്താലും സിപിഎം അതില്‍നിന്നു പിന്മാറില്ല എന്നു പറഞ്ഞു. എന്നാല്‍ 2019ല്‍ തോറ്റു തൊപ്പിയിട്ടപ്പോള്‍ വീടുകളില്‍ കയറി മാപ്പു പറഞ്ഞു'' സതീശന്‍ പറഞ്ഞു.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ സിപിഎം നടത്തിയിരുന്നത് ന്യൂനപക്ഷ പ്രീണനമായിരുന്നുവെന്നും എന്നാല്‍ ന്യൂനപക്ഷങ്ങളില്‍നിന്നു തിരിച്ചടി കിട്ടിയപ്പോള്‍ ഭൂരിപക്ഷ പ്രീണനം തുടങ്ങിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ''സിപിഎം വച്ചിട്ടുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞത് സംഘപരിവാറിനെ കൂടി ക്ഷണിക്കുമെന്നാണ്. അവര്‍ക്കു പരവതാനി വിരിച്ചു കൊടുക്കണം. രണ്ടു കൂട്ടരും കൂടി ഒരുമിച്ചാണല്ലോ ഇപ്പോ ഏര്‍പ്പാടൊക്കെ'' സതീശന്‍ പറഞ്ഞു.
സംഘപരിവാറിനെ താലോലിക്കാനും ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്താനുമായി അയ്യപ്പന്റെ പേരില്‍ നടത്തുന്ന പരിപാടിയാണ് ഇതെന്നും സതീശന്‍ പറഞ്ഞു. ''ഞാനതിന്റെ ഉപരക്ഷാധികാരിയാണെന്നാണു പറഞ്ഞത്. അതിന് എന്റെ അനുവാദമില്ല. ഞങ്ങളില്ല ഈ പരിപാടിക്ക്. ഈ തട്ടിപ്പ് ഇവര്‍ നടത്തുമ്പോള്‍ ഓര്‍ക്കേണ്ടത്, അന്ന് 'പിന്‍വലിച്ചു' എന്നു പറഞ്ഞ കേസുകളുടെ പേരില്‍ ആളുകള്‍ കോടതി കയറിയിറങ്ങി നടക്കുന്നു എന്നതാണ്- പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Key Words: Opposition Leader V.D. Satheesan, Chief Minister Pinarayi Vijayan


COMMENTS