മൈസൂരു: ദസറ ഉദ്ഘാടനത്തിന് ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ ബാനു മുഷ്താഖിനെ നിശ്ചയിച്ചതില്‍ എതിര്‍പ്പുമായി ബിജെപ...
മൈസൂരു: ദസറ ഉദ്ഘാടനത്തിന് ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ ബാനു മുഷ്താഖിനെ നിശ്ചയിച്ചതില്‍ എതിര്‍പ്പുമായി ബിജെപി. കര്‍ണാടകയിലെ ഹാനില്‍ നിന്നുള്ള എഴുത്തുകാരിയായ ബാനു മുസ്താഖ് ഈ വര്‍ഷത്തെ ലോകപ്രശസ്തമായ ദസറ മഹോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദം. ഹിന്ദുമതവിശ്വാസിയല്ലാത്ത ഒരാള്‍ ഇത്തരം പരിപാടിയുടെ ഭാഗമാകണ്ടെന്നാണ് ബിജെപി പറയുന്നത്.
എഴുപത്തിയേഴുകാരിയായ മുഷ്താഖിന് ഈ വര്‍ഷത്തെ പ്രശസ്തമായ ബുക്കര്‍ സമ്മാനം ലഭിച്ചത് 'ഹൃദയ ദീപ' എന്ന ചെറുകഥാ സമാഹാരത്തിനാണ്. മുന്‍ ബിജെപി എംപി പ്രതാപ് സിംഹ ശ്രീമതി മുഷ്താഖിന്റെ നേട്ടങ്ങളെ ബഹുമാനിക്കുന്നതായും എന്നാല്‍ മൈസൂരുവിലെ ദസറ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ അവരെ ഏല്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തതായും പറഞ്ഞു.
Key words: Non-Hindus, Dussehra Inauguration, BJP, Writer Banu Mushtaq, Controversy


COMMENTS