കൊച്ചി : കേരളത്തിലെ പ്രഗ്യാ സിംഗ് ഠാക്കൂർ ആണ് സി സദാനന്ദനെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. ക്രിമിനൽ പ്രവർത്തനമാണ...
കൊച്ചി : കേരളത്തിലെ പ്രഗ്യാ സിംഗ് ഠാക്കൂർ ആണ് സി സദാനന്ദനെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. ക്രിമിനൽ പ്രവർത്തനമാണോ എം പി ആകാനുള്ള യോഗ്യതയെന്നും, ഒരു എം പി ആയി എന്നു കരുതി സഖാക്കളേ ജയിലിൽ അടച്ച് വിലസി നടക്കാം എന്നു കരുതേണ്ടെന്നും എം വി ജയരാജൻ പറഞ്ഞു.
സി സദാനന്ദൻ എം പിയുടെ കാൽവെട്ടിയ കേസുമായി ബന്ധപ്പെട്ട് കണ്ണൂർ മട്ടന്നൂർ ഉരുവച്ചാലിൽ സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാർദ്ദനനെ ആക്രമിച്ചിട്ടില്ല എന്നു പറയാനാകുമോ സി സദാനന്ദന്? ഒളിച്ചും പാത്തുമല്ല എട്ട് സഖാക്കൾ ജയിലിലേക്ക് പോയത്. നാടിന്റെ ശരിയുടെ പക്ഷത്ത് നിന്ന് ജയിലിൽ പോകാൻ ഇനിയും മടിയില്ലെന്നും എം വി ജയരാജൻ പറഞ്ഞു.
സദാനന്ദൻ വധശ്രമ കേസിലെ പ്രതികൾക്ക് ജയിലിലേക്ക് യാത്രയയപ്പ് നടത്തിയ സംഭവം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് രാഷ്ട്രീയ വിശദീകരണ യോഗം നടത്തിയത്. കെ കെ ശൈലജ എം എൽ എ ഉൾപ്പെടെയുള്ളവരാണ് പഴശ്ശി സൗത്ത് ലോക്കൽ കമ്മിറ്റി ഓഫീസിൽ സി പി എമ്മുകാരായ പ്രതികളെ യാത്രയയക്കാനെത്തിയത്.
സി സദാനന്ദൻ എം പിയുടെ കാൽ വെട്ടിയെറിഞ്ഞ കേസിൽ 30 വർഷത്തിനുശേഷമാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്. സുപ്രീം കോടതിയും അപ്പീൽ തള്ളിയതോടെയാണ് സി പി എം പ്രവർത്തകരായ പ്രതികൾ കോടതിയിൽ ഹാജരായത്.
Key Words: MV Jayarajan, C Sadanandan, Pragya Singh Thakur


COMMENTS