തിരുവനന്തപുരം : പാര്‍ട്ടിക്ക് ആകെ നാണക്കേടായ ജ്യോതിഷ വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പാര്‍ട്ടി നേത...
തിരുവനന്തപുരം : പാര്‍ട്ടിക്ക് ആകെ നാണക്കേടായ ജ്യോതിഷ വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പാര്‍ട്ടി നേതാക്കള്‍ ജോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന വിവാദത്തെ പൂര്‍ണമായും നിഷേധിക്കുന്നുവെന്നാണ് എം.വി ഗോവിന്ദന് പറയുന്നത്. എം.വി ഗോവിന്ദന് പ്രശസ്ത ജോത്സ്യനെ സന്ദര്‍ശിച്ച ചിത്രം സമൂഹമാധ്യമത്തില്‍ പ്രചരിച്ചിരുന്നു. ഇതേച്ചൊല്ലി സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് എം വി ഗോവിന്ദന്റെ പ്രതികരണം.
സംസ്ഥാന സമിതിയില്‍ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ലെന്നും സമൂഹമാധ്യമങ്ങളില്‍ വന്നതൊന്നും ശരിയല്ലെന്നും പറഞ്ഞ് അദ്ദേഹം തടിതപ്പി. ഓരോ കാര്യങ്ങള്‍ ഉണ്ടാക്കി അതിന് പ്രതികരണം ഉണ്ടാക്കേണ്ട എന്നും കണ്ണൂരില്‍ മാധ്യമങ്ങളോട് ഗോവിന്ദന് വ്യക്തമാക്കി.
Key Words: MV Govindan, Astrology Controversy


COMMENTS