ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് കള്ളന്‍ തന്നെയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി എത്ര പ്രതിഷേധിച്ചാല...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് കള്ളന്‍ തന്നെയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി എത്ര പ്രതിഷേധിച്ചാലും അത് പറഞ്ഞുകൊണ്ടിരിക്കുമെന്നും വോട്ട് മോഷ്ടിച്ച് തന്നെയാണ് മോദിയും ബിജെപിയും തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പല തെരഞ്ഞെടുപ്പുകളിലായി നടന്ന അട്ടിമറിയുടെ കൂടുതല്‍ തെളിവുകള്‍ വൈകാതെ പുറത്തുവിടുമെന്നും ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമായ റാലിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലും നടന്ന വോട്ടുമോഷണത്തിന്റെ വിവരങ്ങളാണ് ഉടന്‍ പുറത്തുവിടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Narendra Modi, Rahul Gandhi

COMMENTS