Mammootty set for come back
കൊച്ചി: നടന്‍ മമ്മൂട്ടി വീണ്ടും അഭിനയരംഗത്ത് സജീവമാകുന്നതായി റിപ്പോര്‍ട്ട്. നിര്‍മ്മാതാവ് എസ്.ജോര്‍ജ് അടക്കമുള്ളവര്‍ മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് വൈകാരികമായ കുറിപ്പുമായി രംഗത്തെത്തി.
`സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും കൂടെ നിന്നവര്‍ക്കും ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ നന്ദി.....' എന്നാണ് ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
സംവിധായകന്‍ മിഥുന്‍ മാനുവല്‍ ഈ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ആന്റോ ജോസഫും മമ്മൂട്ടിയുടെ ഫോട്ടോ പങ്കുവച്ച് കുറിപ്പുമായി വന്നിരുന്നു. ഇത് ജൂഡ് ആന്റണി ജോസഫ്, മാലാ പാര്‍വതി തുടങ്ങിയവര്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം നടനും മമ്മൂട്ടിയുടെ അനന്തരവനുമായ അഷ്‌കര്‍ സൗദാന്‍ അദ്ദേഹം സുഖമായിരിക്കുന്നുയെന്നും സെപ്തംബര്‍ ഏഴിന് വലിയ പ്രഖ്യാപനത്തോടെ തിരിച്ചുവരുമെന്നും പറഞ്ഞിരുന്നു.
ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ ആണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
Keywords: Mammootty, Cinema, Come back, Soon



COMMENTS