Lawyer arrested for threatening Balachandra Menon
കൊച്ചി: സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഭിഭാഷകന് അറസ്റ്റില്‍. കൊല്ലം സ്വദേശി സംഗീത് ലൂയിസിനെയാണ് കാക്കനാട് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. ഒന്നാം പ്രതിയും നടിയുമായ മിനു മുനീറിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ബാലചന്ദ്ര മേനോനില്‍ നിന്ന് പണം തട്ടാന്‍ മിനുവും ഇയാളും ഗൂഢാലോചന നടത്തിയിരുന്നെന്നും സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിക്കുന്നതായുമാണ് റിപ്പോര്‍ട്ട്.
Keywords: Balachandra Menon, Lawyer, Arrest, Threatening case


COMMENTS