ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ ജൂലൈ 22 മുതല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കപില്‍ സിബല്‍ രംഗത്ത്. രാജിവെച്ചശേഷം ജഗദീപ് ധന്‍...
ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ ജൂലൈ 22 മുതല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കപില്‍ സിബല്‍ രംഗത്ത്. രാജിവെച്ചശേഷം ജഗദീപ് ധന്‍കര്‍ എവിടെയാണെന്ന സംശയം വാര്‍ത്താസമ്മേളനത്തിലാണ് കപില്‍ സിബല്‍ ഉന്നയിച്ചത്.
വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ ഇടപെടണമെന്ന് പറഞ്ഞ സിബല്‍ തനിക്ക് വ്യക്തിപരമായി ബന്ധമുള്ള വ്യക്തിയാണ് ധന്‍കറെന്നും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ലഭ്യമായിട്ടില്ലെന്നും പറഞ്ഞു.
ജൂലൈ 21 ന് രാത്രിയാണ് സമൂഹമാധ്യമങ്ങളിലൂടെ അപ്രതീക്ഷിതമായി ജഗ്ദീപ് ധന്‍കര്‍ രാജി അറിയിച്ചത്. പിന്നാലെ ഇതിലെ ദുരൂഹത പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരോഗ്യകാരണങ്ങളാണ് രാജിക്കു പിന്നിലെന്നാണ് ധന്‍കര്‍ പറഞ്ഞതെങ്കിലും ഇതും വിശ്വാസത്തിലെടുക്കാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ തയ്യാറായിട്ടില്ല. പതിവുള്ള വിടവാങ്ങല്‍ പ്രസംഗമോ, യാത്രയയപ്പോ ഇല്ലാതിരുന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഉപരാഷ്ട്രപതിയുടെ രാജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ മൗനം തുടരുകയാണ്. രാജിക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു ചെയ്തു. രാജ്യസഭയിലുള്‍പ്പെടെ വിഷയത്തില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി പരസ്യ പ്രസ്തവന നടത്തണം. രാജ്യചരിത്രത്തില്‍ ഇത്തരം സംഭവം മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നും കപില്‍ സിബല്‍ ചോദിച്ചു. അതേസമയം, ജഗദീപ് ധന്‍കറിന് യാത്രയയപ്പ് നല്‍കാത്തതും ചര്‍ച്ചയായിരുന്നു. ഉണ്ടായില്ല. പ്രധാനമന്ത്രി വെറും രണ്ട് വരിയില്‍ മാത്രം ആശംസയറിയിച്ചത് സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ ധന്‍കറുടെ നീക്കം സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു.
ജഗ്ദീപ് ധന്‍കര്‍ മുന്‍പ് പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്നു ഇദ്ദേഹം. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ അദ്ദേഹത്തിന് ഉപരാഷ്ട്രപതി സ്ഥാനത്ത് കാലാവധിയുണ്ടായിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷം തികയും മുന്‍പാണ് രാജിപ്രഖ്യാപനം. ഏറെ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്നു ജഗ്ദീപ്.
Key Words: Jagdeep Dhankar, Missing, Kapil Sibal , Amit Shah


COMMENTS