കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി പത്മജ വേണുഗോപാൽ. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചാൽ പോര, എംഎൽഎ സ...
കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി പത്മജ വേണുഗോപാൽ. യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജി വെച്ചാൽ പോര, എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന് പത്മജ പറഞ്ഞു. എംഎൽഎ നമുക്ക് ധൈര്യമായി വീട്ടിൽ കയറ്റാൻ പറ്റുന്നയാളാകണം.
വീട്ടിൽ കയറ്റാൻ പറ്റാത്തൊരാളെ എംഎൽഎ ആയി എങ്ങനെ വെച്ചുകൊണ്ടിരിക്കും. അത് കോൺഗ്രസിന് തന്നെ നാണക്കേടാണ്. എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റുക എന്നത് കോൺഗ്രസുകാരുടെ ഉത്തരവാദിത്തമാണ്. അത് അവർ ചെയ്യുമോ എന്നറിയില്ല - പത്മജ പറഞ്ഞു. രാഹുൽ മുൻപ് തന്റെ അമ്മയെ പറ്റിപ്പറഞ്ഞത് ഒരുപാട് വേദനിപ്പിച്ചിരുന്നുവെന്ന് പത്മജ പറഞ്ഞു.
Key Words: Youth Congress presidency, Padmaja Venugopal, MLA , Rahul Mamkoottathil


COMMENTS