തിരുവനന്തപുരം : വയനാട്ടിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന ബി ജെ പി ആരോപണത്തിനെതിരെ കെ സി വേണുഗോപാൽ. ആരോപണം കേരളത്തെയും വയനാടിനെയും അപമ...
തിരുവനന്തപുരം : വയനാട്ടിലെ വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടെന്ന ബി ജെ പി ആരോപണത്തിനെതിരെ കെ സി വേണുഗോപാൽ. ആരോപണം കേരളത്തെയും വയനാടിനെയും അപമാനിക്കുന്നതിന് തുല്യം. അനുരാഗ് ഠാക്കൂർ എന്ന പേര് അപൂർവമായിരിക്കും. കേരളത്തിലെ പേരുകൾ അങ്ങനെ അല്ല. പല പേരുകളും ഒരുപാട് പേർക്ക് ഉണ്ട്. അൽപമെങ്കിലും ഗൃഹപാഠം നടത്തിവേണ്ടേ ആരോപണം ഉന്നയിക്കാൻ. അനുരാഗ് ഠാക്കൂർ മാപ്പ് പറയാനുള്ള മാന്യത കാണിക്കണം.
ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾ ഗൗരവമുള്ളത് എന്ന് ബി ജെ പി തന്നെ സമ്മതിക്കുന്നു. നാല് മാസം കൊണ്ടാണ് തങ്ങൾ ബാംഗ്ലൂരിലെ വോട്ടർ പട്ടിക നോക്കിയത്. പെട്ടന്ന് എങ്ങനെ ബി ജെ പിക്ക് സാധിച്ചു ? ഇലക്ഷൻ കമ്മീഷൻ നേരിട്ട് നൽകിയോ. തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
Key Words: Wayanad Voter List Issue, KC Venugopal, BJP


COMMENTS