Former Jharkhand chief minister Shibu Soren passed away
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ (81) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ജൂണ്‍ മാസം അവസാനത്തോടെയാണ് അദ്ദേഹത്തെ ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏട്ടു തവണ ലോക്‌സഭാംഗവും മൂന്നു തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രിയുമായിരുന്നു. 2020 മുതല്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു.
മൂന്നു തവണ മുഖ്യമന്ത്രിയായിരുന്നെങ്കിലും കൊലപാതക കേസുകളില്‍ വിചാരണ നേരിട്ടതിനാല്‍ മൂന്നു തവണയും സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. മകന്‍ ഹേമന്ത് സോറനാണ് നിലവില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി.
Keywords: Shibu Soren, Jharkhand, Former chief minister, Passed away


COMMENTS